ഒരിക്കല്‍ ബോക്സ് ഓഫിസിനെ ഇളക്കി മറിച്ച് തരംഗമായ ആ ‘ഇഡിയറ്റുകള്‍’ വീണ്ടും വരുന്നു. ജനപ്രിയ നോവലിസ്റ്റ് ചേതന്‍ ഭഗത്തിന്റെ തൂലികയില്‍ തെളിഞ്ഞ, സംവിധായകന് രാജ്കുമാര് ഹിരാനിയിലൂടെ ഹൃദയം കവര്‍ന്ന കഥ ഒടുവില്‍ സിനിമാ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.’ത്രീ ഇഡിയറ്റ്സി’ന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
2009-ലാണ് ആമിര്‍ ഖാന് നായകനായ ചിത്രം പുറത്തിറങ്ങിയത്.
കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്ഹാന്, രാജു എന്നിവരുടെ ജീവിതകഥ പറയുന്ന, ഒരുപാട് ചിരിപ്പിക്കുകയും അത്രത്തോളം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ബോക്സ് ഓഫിസില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് ഹിരാനി.കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്ഹാന്, രാജു എന്നിവരുടെ പില്ക്കാല ജീവിതത്തിലേക്കാണ് ചിത്രം സഞ്ചരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.പ്രോജക്ട് അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ആമിര്‍ ഖാന് പ്രാഥമിക ആശയം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. രണ്ടാംഭാഗത്തിലും ചിത്രം ത്രീ ഇഡിയറ്റ്സിനെ ചുറ്റിപറ്റിയാണ് മുന്നോട്ടുപോകുന്നതെന്നും ഹിരാനി വ്യക്തമാക്കി.





