നടി സമാന്ത തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ മാ ഇണ്ടി ഭംഗരം ‘ പ്രൊമോഷനിടെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

മുന്‍പ് ഏറെ ആരാധകരുള്ള താരജോഡികളായിരുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനം ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. ആ റിലേഷന്‍ഷിപ്പിലെ തകര്‍ച്ചയും ക്ഷണിക്കാതെ കടന്നുവന്ന രോഗവും സമാന്തയെ മാനസികമായി തകര്‍ക്കുമ്പോഴും അതില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയരുന്ന സമാന്തയെ ആണ് ആരാധകര്‍ കണ്ടത്.

ഇതിനിടെ നാഗചൈതന്യ-ശോഭിത വിവാഹവും നടന്നു.
വിവാഹസമയത്ത് അവര്‍ പറഞ്ഞത്
‘മറ്റൊരാള്‍ വന്ന് ആ വിടവ് നികത്തുമ്പോഴാണ് ഒരാള്‍ പൂര്‍ണ്ണനാകുന്നത്’ എന്നാണ്. എന്നാല്‍ ശോഭിതയുടെ ഈ പ്രസ്താവനയെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് സമാന്ത.
‘ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളില്‍ ആത്മവിശ്വാസവും ഒരു വ്യക്തിയെന്ന നിലയില്‍ പൂര്‍ണതയും ഉണ്ടായിരിക്കണം. മറ്റൊരാള്‍ വന്ന് നമ്മളെ പൂര്‍ണ്ണയാക്കുമെന്ന് കരുതി കാത്തിരിക്കുന്നത് തെറ്റാണ്.’ എന്നാണ് സമാന്ത അഭിപ്രായപ്പെടുന്നത്.ഈ വാക്കുകള്‍ക്ക് വലിയ കൈടിയാണ് താരത്തിന് ലഭിക്കുന്നത്.ശോഭിതയുടെ പരമ്പരാഗതമായ റൊമാന്റിക് സങ്കല്‍പ്പത്തെ തേച്ചുമായ്ക്കുന്നതാണ് പ്രായോഗികവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നതുമായ സമാന്തയുടെ നിലപാട്.

ഒരു പുരുഷനുണ്ടെങ്കില്‍ മാത്രം പൂര്‍ണ്ണമാവുന്നവളല്ല പെണ്ണേ നീ… എന്ന് സമാന്ത വിളിച്ചു പറയുമ്പോള്‍, ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച്, സ്വന്തം കഠിനാധ്വാനം കൊണ്ട് കരിയറിലും ജീവിതത്തിലും വിജയം വരിച്ച ഒരു സ്ത്രീയെ ആ വാക്കുകളില്‍ കാണാന്‍ കഴിയുന്നു.ഒരു വ്യക്തി മറ്റൊരാളെ ആശ്രയിച്ചല്ല, മറിച്ച് സ്വയം പൂര്‍ണ്ണത കണ്ടെത്തണം എന്ന സമാന്തയുടെ കാഴ്ചപ്പാട് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. മറ്റൊരാളില്‍ സന്തോഷം തിരയുന്നതിനേക്കാള്‍, നമ്മള്‍ നമ്മളെത്തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിത്തറ എന്നു കൂടി അടിവരയിടുന്നതാണ് സമാന്തയുടെ നിലപാട്…

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *