‘പ്രിയദര്‍ശിനി’യിലെ കണ്ടക്ടര്‍ ആകാന്‍ സന്തോഷ് പണ്ഡിറ്റ്!ഒപ്പം സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിന്റെ കൂടെ മറ്റൊരു സര്‍പ്രൈസും

സന്തോഷ് പണ്ഡിറ്റ് അഭിനയ ജീവിതം വിട്ട് ബസ്സിലേക്ക് കയറാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതും കെ.എസ്.ആര്‍ടിസിയിലെ കണ്ടക്ടര്‍ ആയിട്ട്. ഇതുമായി ബന്ധപ്പെട്ട് താരം പങ്കിട്ട രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ ആകാന്‍ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാള്‍ സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നല്‍കുമെന്നും അതിലൂടെ കൂടുതല്‍ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കുറിപ്പിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. പുതിയ നായികമാരെ കണ്ടെത്തല്‍ ആണോ? ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ, ബസ്സ് ഏത് റൂട്ടില്‍ ആണെന്ന് പറയണേ, എന്നിങ്ങനെ രസകരമായ കമന്റുകളുമായി വൈറലായിരിക്കുകയാണ് പോസ്റ്റ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *