തിയേറ്ററിൽ മഹാവിജയം ഉറപ്പിക്കാൻനിവിൻ പോളി – അൽഫോൺസ് പുത്രൻ കൂട്ടുകെട്ട്;വിജയം ടൈറ്റിൽ പോസ്റ്റർ പുറത്ത്!

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. സൂപ്പർഹിറ്റുകളായ ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.അങ്ങനെ നിവിൻ പോളിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാവുകയാണ് വിജയം.

ഒരു മാസ് ബൈക്ക് റേസിങ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാവുന്നത്.വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് ടൈറ്റിൽ വീഡിയോയിലുള്ളത്.ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

‘ഗോൾഡി’ന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.
മുൻ ചിത്രങ്ങളിലെപ്പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയെല്ലാം അൽഫോൻസ് തന്നെയാണ് നിർവ്വഹിക്കുന്നത്.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. ശബരീഷ് വർമയാണ് വരികൾ എഴുതുന്നത്.വർഷങ്ങൾക്ക് ശേഷം ഈ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ, വിജയം തീയേറ്ററിൽ മാഹാവിജയമാവും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *