ഗുസ്തിയും കുടുംബകലഹവുമായി ഗാട്ട കുസ്തി 2 ട്രെയ്ലർ പുറത്ത്

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർപ്പൻ പ്രകടനവുമായി ബോക്സ് ഓഫീസ് കീഴടക്കിയ ‘ഗാട്ട കുസ്തി’യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ ചിത്രം വരും ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് E4 എന്റർടെയിൻമെന്റ്റ് ആണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സ് പശ്ചാത്തലത്തിൽ പക്കാ മാസ്സ് എന്റർടൈനറാണ് സിനിമയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്, ഒപ്പം
വിഷ്ണു വിശാലിന്റെയും ഐശ്വര്യ ലക്ഷിയുടെയും മാസ് പ്രകടനവും ട്രെയ്ലറിൽ കാണാം.ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം വൻ ഹിറ്റായി മാറിയിരുന്നു.
വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്‌ വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്‌ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർക്ക് പുറമെ രണ്ടാം ഭാഗത്തിൽ ഒരുപിടി വലിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സീനിയർ നടി രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് പുതുതായി എത്തുന്ന പ്രധാന താരങ്ങൾ. ഇവർക്കൊപ്പം യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *