റീൽസ് രാജാക്കന്മാർ ഇനി തിയേറ്ററുകളിലേക്ക്; ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈയിൽ റിലീസിനൊരുങ്ങുന്നു…

ഹാഷീറിനും ടീമിനും ശേഷം ബോക്സ് ഓഫിസ് പിടിച്ചെടുക്കാൻ, സോഷ്യല്‍ മീഡിയയിലെ റീല്‍സ് താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, ശരത്ത്,അഖില്‍ ഷാ, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റ’ലിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയിലാണ് തിയേറ്ററുകളിലെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ
‘മാഗ്നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു.

നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊറര്‍- കോമഡി
ചിത്രമാണിത് എന്നാണ് ടീസറില്‍ നിന്ന് പുറത്തുവരുന്ന സുചനകള്‍.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം &എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം.

എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.