ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പിൻവലിച്ച് ഹണി റോസ്; നടിയുടെ പരാതിയിലെടുത്ത കേസില്‍ തുടർനടപടികൾക്ക് സ്റ്റേ

നടി ഹണി റോസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിറഞ്ഞ നിന്നിരുന്ന വിവാദങ്ങൾ ഒടുവിൽ പര്യവസാനത്തിലേക്ക്.
ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്ത‌ത്.

തനിക്കെതിരെ ഉണ്ടായ മോശം പരാമർശത്തിൽ മറുപടി നൽകി നിയമനടപടികളുമായി മുന്നോട്ട് പോയ താരം, ഒടുവിൽ എതിർകക്ഷിയായ ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞതിനെ തുടർന്ന് കേസ് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിലൂടെയോയും അല്ലാതെയും അപകീർത്തികരമായ രീതിയിൽ ചില പരാമർശങ്ങൾ ഉണ്ടായത്. ഇത് താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നപ്പോഴാണ് നിയമത്തിന്റെ വഴി തേടാൻ ഹണി റോസ് തീരുമാനിച്ചത്. സൈബർ സെല്ലിലും പോലീസിലും താരം ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
നിയമനടപടികൾ ശക്തമായതോടെ ബോബി ചെമ്മണ്ണൂർ തന്റെ തെറ്റ് പരസ്യമായി സമ്മതിക്കുകയും നടിയോട് ക്ഷമാപണം നടത്തുകയും ചെയുകയായിരുന്നു.

ഹണി റോസിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വെറുതെ വിവാദങ്ങൾ വലിപ്പിച്ചു കൊണ്ടുപോകാതെ, മാന്യമായ രീതിയിൽ പ്രശ്നം പരിഹരിച്ച താരത്തിന്റെ പക്വതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തു വരുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *