4k ദൃശ്യഭംഗിയില്‍സേതുമാതവന്‍ വീണ്ടും വരുന്നു…കിരീടം റീ- റിലീസ് തിയ്യതി പുറത്ത്

ഒരിക്കല്‍ പ്രേക്ഷകമനസ്സ് കീഴടക്കി മടങ്ങിയ കിരീടം വീണ്ടും പുത്തന്‍ ദൃശ്യമികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആദ്യം ജൂണില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, റിലീസ് തിയ്യതി നീളുകയായിരുന്നു.ഇപ്പോള്‍ ജൂലൈ 10 ന് ചിത്രം പുറത്തുവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ കൂടിയാകും. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണല്‍ ടച്ച് ചിത്രത്തിന് നല്‍കും.ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം
ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സാണ് ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *