വിഷ്ണു മഞ്ചു നായകനായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രമാണ് കണ്ണപ്പ. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ല.46 കോടിയാണ് കണ്ണപ്പയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ യൂട്യൂബ് സ്ട്രീമ്ംഗ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ആരംഭിച്ചിരിക്കുകയാണ്.
ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ
കണ്ണപ്പയില്‍ ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.
മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച ചിത്രം മുകേഷ് കുമാര്‍ സിങാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യുടെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.





