തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ജൂലൈ റിലീസുകള്‍! പൃഥ്വിരാജ് മുതല്‍ ക്രിസ്റ്റഫര്‍ നോളന്‍ വരെ; കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ ലിസ്റ്റിതാ…

സിനിമാ പ്രേമികള്‍ക്ക് ആവേശത്തിന്റെ പെരുമഴക്കാലം സമ്മാനിച്ചുകൊണ്ട് 2026 ജൂലൈ മാസം കേരള ബോക്‌സ് ഓഫീസില്‍ വന്‍ റിലീസുകളാണ് ഒരുങ്ങുന്നത്. ഈ മാസമെത്തുന്ന ചിത്രങ്ങളിതാ…

  1. ഐ നോബഡി
    ‘റോഷാക്ക്’ ഫെയിം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് റിലീസിനൊരുങ്ങുകയാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനായ രാജീവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളും, തുടര്‍ന്നുണ്ടാകുന്ന വലിയൊരു ബാങ്ക് കൊള്ളയുടെ കുറ്റാരോപണവുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് – പാര്‍വതി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
  2. വരവ്
    ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ശൈലിയില്‍ ഒരുങ്ങുന്ന പക്കാ റീവഞ്ച് മിസ്റ്ററി ത്രില്ലറാണ് ‘വരവ്’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മലയോര ഗ്രാമത്തില്‍ നടന്ന ചില ദുരൂഹ സംഭവങ്ങളും, അതിന്റെ പ്രതികാരത്തിനായി ഒരാള്‍ തിരിച്ചെത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, വാണി വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 16-നാണ് തിയേറ്ററില്‍ ഇറങ്ങുന്നത്.
  3. ദി ഒഡീസി
    ഹോളിവുഡ് മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ മിത്തിക്കല്‍ ആക്ഷന്‍ വിഷ്വല്‍ അത്ഭുതമാണ് ‘ദി ഒഡീസി’. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി പൂര്‍ണ്ണമായും ഐമാക്‌സ് ക്യാമറകളില്‍ ചിത്രീകരിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഹോളിവുഡിലെ വമ്പന്‍ താരനിരയെ അണിനിരത്തിയാണ് എത്തുന്നത്. മാറ്റ് ഡാമണ്‍, ടോം ഹോളണ്ട്, ആന്‍ ഹാത്വേ, റോബര്‍ട്ട് പാറ്റിന്‍സണ്‍, സെന്‍ഡയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 17-ന് തിയേറ്ററില്‍ എത്തും.
  4. ഓട്ടം തുള്ളല്‍
    ‘പാവാട’, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന കംപ്ലീറ്റ് ഫാമിലി കോമഡി എന്റര്‍ടൈനറാണ് ‘ഓട്ടം തുള്ളല്‍’. ‘ചിരിക്കാന്‍ വരൂ’ എന്ന ടാഗ്ലൈനോടെയെത്തുന്ന ഈ ചിത്രം ജൂലൈ 24-നാണ് തിയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ക്കാന്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍,വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  5. ലോ & ഓര്‍ഡര്‍
    പ്രകാശ് വര്‍മ നായകനായെത്തുന്ന ‘ലോ & ഓര്‍ഡര്‍’ ജൂലൈ 24-നാണ് റിലീസ് ചെയ്യുക. സോഷ്യല്‍ മീഡിയ പേജിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  6. പ്ലൂട്ടോ
    അല്‍ത്താഫ് സലിം അന്യഗ്രഹ ജീവിയായി എത്തുന്ന ‘പ്ലൂട്ടോ’ ജൂലൈ 30-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ്.
  7. ഡിസി
    അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത് ലോകേഷ് കനകരാജ് നായകനായി എത്തുന്ന ചിത്രമാണ് ‘ഡി.സി’. വാമിഖ ഖബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വയലന്‍സ് നിറഞ്ഞ ട്രെയിലറിനൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 31-നാണ് തിയേറ്റര്‍ റിലീസ്.
  8. ഉന്മാദം
    കുഞ്ചാക്കോ ബോബന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മാനസികമായ ചില ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍, വണ്ടര്‍ഫുള്‍ ആയ ചില സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങളുള്ള ഒരു പഴയ കേസ് വീണ്ടും അന്വേഷിക്കുന്നതാണ് ഇതിന്റെ പ്രമേയം. മിസ്റ്ററിയും ഹൊററും ചേര്‍ന്നൊരുക്കുന്ന ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറാണ് ഉന്മാദം. ചിത്രം ജൂലൈ 31-ന് ഇറങ്ങും.
  9. അവറാച്ചന്‍ & സണ്‍സ്
    ബോക്‌സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ പോകുന്ന ഒരു ഫുള്‍-ഓണ്‍ ഫാമിലി കോമഡി എന്റര്‍ടൈനറാണ് ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയത്. അവറാച്ചന്‍ എന്ന രസകരമായ കഥാപാത്രമായി ബിജു മേനോനും മക്കളായി ശ്രീനാഥ് ഭാസിയും ഗണപതിയും എത്തുമ്പോള്‍ തിയേറ്ററുകളില്‍ വലിയൊരു ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം. ബിജു മേനോന്‍, അഖില ഭാര്‍ഗവന്‍, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.
  10. സൂപ്പര്‍ മാന്‍
    മാര്‍വല്‍ ആരാധകര്‍ കാത്തിരിക്കുന്ന സ്‌പൈഡര്‍മാന്‍ സിരീസിലെ പുതിയൊരു അധ്യായമാണ് ജൂലൈ 31ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. പീറ്റര്‍ പാര്‍ക്കറുടെ ജീവിതത്തിലെ തികച്ചും പുതിയൊരു തുടക്കവും വില്ലന്മാരുമായുള്ള പോരാട്ടവുമായിരിക്കും ചിത്രം.

11.’ലർക്ക്’
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലർക്ക്’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തിഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കിട്ടുണ്ട്. ബിജു സോപാനം,മഞ്ജുപിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്‌മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്‌മി, ബീനാ സജി കുമാർ, തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലൈ 24-ന് ‘ലർക്ക്’ തിയേറ്ററുകളിലെത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.