വെറും 12 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന്റെ കളക്ഷൻ ഗ്രാഫ് താഴോട്ട് പോയിട്ടില്ല.
വലിയ ബജറ്റ് ചിത്രങ്ങൾ മാത്രം തിയേറ്ററുകളിൽ വിജയിക്കുന്ന ഇന്നത്തെ കാലത്താണ്, കൃത്യമായ പ്ലാനിങ്ങോടെയും മികച്ച തിരക്കഥയോടെയും എത്തിയ ‘മാ ഇന്റി ബാംഗാരം’ ഈ അദ്ഭുത വിജയം നേടുന്നത്. റിലീസിന് മുന്നേ തന്നെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് അണിയറപ്രവർത്തകർ തിരിച്ചുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഓരോ രൂപയും ചിത്രത്തിന് വമ്പൻ ലാഭമാണ് സമ്മാനിക്കുന്നത്.തെലുങ്ക് സിനിമാ ചരിത്രത്തിൽ ഒരു വനിതാ കേന്ദ്രീകൃത ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് റെക്കോർഡും ഇപ്പോൾ ‘മാ ഇന്റി ബാംഗാര’ത്തിന്റെ പേരിലാണ്.
അങ്ങനെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ സാമന്ത രണ്ടാം വരവിൽ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. സാമന്ത കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘മാ ഇൻടി ബംഗാരം’ ബോക്സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ്.
കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലൂടെയാണ്സാമന്ത ഇപ്പോൾ കടന്നുപോകുന്നത്. ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. സാമന്തയുടെ മുൻകാല സോളോ ഹിറ്റുകളായ യൂ-ടേൺ,ഓ ബേബി, യശോദ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളെല്ലാം ‘മാ ഇൻടി ബംഗാരം’ ഇതിനോടകം തന്നെ കാറ്റിൽപ്പറത്തിക്കഴിഞ്ഞു.
തന്റെ സ്വപ്നപദ്ധതിക്ക് കൈത്താങ്ങായ പ്രേക്ഷകർക്ക് നന്ദി പറയാൻ സാമന്ത മറന്നില്ല.
അഭിനയത്തിന് പുറമെ സാമന്ത തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്ത് വൻ വിജയങ്ങൾ സമ്മാനിച്ച നന്ദിനി റെഡ്ഡി – സാമന്ത കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ഇരുവരും ഒന്നിച്ച ജബർദസ്ത്’ (2013), ഓ! ബേബി'(2019) എന്നീ ചിത്രങ്ങൾ പോലെ തന്നെ ഈ സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
തീയേറ്ററുകളിൽ ചിരിയും ചിന്തയും നിറച്ച് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ‘മാ ഇൻടി ബംഗാരം’ വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.





