​സ്ക്രീനിൽ പൃഥ്വിരാജ്, അണിയറയിൽ സുപ്രിയ, മൈക്കിന് മുന്നിൽ അലംകൃതദ് കംപ്ലീറ്റ് ഫാമിലി പാക്കേജ് ‘ഐ നോബഡി’

​റോഷാക്കിന് ശേഷം നിസാം ബഷീർ വീണ്ടും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ, പ്രേക്ഷകരെ ഞെട്ടിച്ച് ‘ഐ നോബഡി’യിലെ ആ സർപ്രൈസ് പുറത്ത്. ചിത്രത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ഗായികയായുള്ള അരങ്ങേറ്റമാണ്.

​ബാങ്ക് മോഷണത്തിന്റെ പശ്ചാത്തലത്തിൽ എത്തിയ ഈ ഹീസ്റ്റ് ത്രില്ലർ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകൾ കീഴടക്കുകയാണ്. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

അലംകൃത മേനോൻ പൃഥ്വിരാജ് പാടിയ ഗാനമാണ് ലിറിക് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
​”അല്ലി”യെ ‘ഐ നോബഡി’യിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു. അച്ഛൻ സ്ക്രീനിൽ തകർക്കുമ്പോൾ, അമ്മയുടെ നിർമ്മാണത്തിൽ, മകളുടെ സുന്ദര ശബ്ദം കൂടിയായപ്പോൾ ‘ഐ നോബഡി’ തികച്ചുമൊരു സുകുമാരൻ ഫാമിലി പാക്കേജായി മാറിക്കഴിഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *