തെലുങ്കില്‍ ചുവടുറപ്പിച്ച് ദുല്‍ഖര്‍; ‘ശ്രീ ശ്രീ’ ഫസ്റ്റ്ലുക്ക് പുറത്ത്

മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങളിലേക്കും ചുവടുവെച്ചിരിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. താരം നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്ത് എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതിനോടകം പുറത്തുവന്നിരുന്നു.ഇപ്പോള്‍ ശ്രദ്ധേയമാവുന്നത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്.

‘ലവ് വില്‍ സ്പാര്‍ക് എഗെയ്ന്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫീല്‍ ഗുഡ് പ്രണയകഥയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ ബജറ്റിലും കാന്‍വാസിലും, ഉയര്‍ന്ന സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: എസ്എല്‍വി സിനിമാസ്,സഹനിര്‍മാതാവ്: ഇഷാന്‍ സക്സേന, സി.ഇ.ഒ: വിജയ് കുമാര്‍ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്: ഫസ്റ്റ്‌ഷോ, പി.ആര്‍.ഒ: ശബരി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *