ആരാധകര്‍ കാത്തിരുന്ന ‘പ്ലൂട്ടോ’യിലെ പുതിയ റാപ്പ് ഗാനം പുറത്തിറങ്ങി.’പോനാല്‍ പോട്ടും പോടാ’എന്ന് തുടങ്ങുന്ന വേറിട്ടൊരു സാഡ് റാപ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.നീരജ് മാധവ് തന്നെയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതി, ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ആര്‍സീ’ ആണ് ഗാനത്തിന്റെ നിര്‍മാണം.
ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീരജ് മാധവിനൊപ്പം അല്‍ത്താഫ് സലിം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഒരു അന്യഗ്രഹജീവിയായാണ് അല്‍ത്താഫ് വേഷമിടുന്നത്. വേറിട്ടൊരു മേക്കോവറിലെത്തുന്ന അജു വര്‍ഗീസിന്റെ ലുക്കും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്‍ഷ ബൈജു, സുബിന് താര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.കേരളത്തില്‍ സെഞ്ച്വറി ഫിലിംസും ജി.സി.സിയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിയാസ് മുഹമ്മദ് രചനയും നിര്‍വഹിക്കുന്ന ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ‘ഫ്ലൈയിംഗ് പ്ലൂട്ടോ’ ആണ്. ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും.





