സേതുമാധവൻ വീണ്ടുംകരയിച്ചോ?

മലയാള സിനിമയില്‍ ഇപ്പോള്‍ റീ-റിലീസുകളുടെ കാലമാണ്.
വെള്ളിത്തിരയിലെ സുവർണ്ണകാലത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു
കിരീടം.ഒരിക്കൽ സേതുമാതവൻ നൽകിയ ആ ദൃശ്യാനുഭവം
37 വർഷങ്ങൾക്കിപ്പുറവും ഒരു തേങ്ങലായി തിയേറ്ററിൽ
ഓടുകയാണ്.

ഇത്തവണ പുത്തൻ ദൃശ്യമികവോടെയാണ് കിരീടം തിയേറ്ററിലെത്തിയത്.
ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ ആയിരുന്നു. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണൽ ടച്ച്‌ ചിത്രത്തിന് നൽകും. ഹെസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്.

ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് 9.20 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും 60,000 രൂപയും ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *