പാട്ടും നായികയും അടിപിടിയുമില്ല;വേറിട്ട പ്രമേയവുമായി ദിലീപിന്റെ നീക്കം..

തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണവുമായി എത്തുകയാണ് ജനപ്രിയ നായകൻ ദിലീപ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

ചിത്രത്തിൽ മീശപിരിക്കുന്ന നായക സങ്കൽപ്പങ്ങളോ, അടിപിടിയോ, നായികയോ ഇല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾ പോലും കഥാസന്ദർഭത്തിന് ആവശ്യമെങ്കിൽ മാത്രമായിരിക്കും ഉൾപ്പെടുത്തുക. സിനിമയുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കരാർ പ്രശ്നം പരിഹരിച്ച്
ക്രിസ്മസിന് മുൻപായി ചിത്രം തിയേറ്ററുകളിൽ എത്തും.

ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്ക’ത്തിൽ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്താൻ, വേറിട്ട പ്രമേയവുമായെ ത്തുന്ന ഒരു മികച്ച ത്രില്ലറാസായിരിക്കും ‘നീക്ക’മെന്നാണ് പുറത്തു വരുന്ന സൂചനകൾ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.