സൂര്യ 47 ചിത്രീകരണം പൂർത്തിയായി; സൂര്യക്കൊപ്പം നസ്രിയയും നസ്ലനും!

തമിഴ് സിനിമാപ്രേമികളും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന തമിഴ് സൂപ്പര്‍താരം സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ തീയേറ്റര്‍ ഹിറ്റുകളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത ജിത്തു മാധവന്‍ ആദ്യമായി തമിഴില്‍ ഒരുക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നസ്രിയ, സൂര്യ, നസ്ലന്‍ എന്നിവരെ വീഡിയോയില്‍ കാണാം. മാസ് ലുക്കിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. 2D എന്റര്‍ടൈന്‍മെന്റ്‌സ്’, ‘ഴഗരം സ്റ്റുഡിയോസ്’ എന്നിവയുടെ ബാനറില്‍ നടി ജ്യോതികയാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം നായികയായി എത്തുന്ന തമിഴ്ചിത്രം കൂടിയാണിത്.കൂടെ മലയാളി താരം നസ്ലനും ചിത്രത്തില്‍ നിര്‍ണായകവേഷത്തില്‍ സൂര്യയ്‌ക്കൊപ്പം എത്തുന്നുണ്ട്.
ചിത്രത്തിന്റെ സ്ട്രീമിങ്, തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്. തമിഴിലെയും മലയാളത്തിലെയും പ്രിയതാരങ്ങള്‍ ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതിയും ഫസ്റ്റ് ലുക്കും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *