ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രം’വിവാഹി’ന്റെ ടീസര്‍ പുറത്ത്!

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബ്ലെസ്സണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഹി’ന്റെ ടീസര്‍ പുറത്ത്.ചിത്രത്തില്‍ നായികയായെത്തുന്നത് നയന എല്‍സയാണ്.പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു റൊമാന്റിക് ഡ്രാമയായിരിക്കും വിവാഹ്. ‘പ്രണയം പൂക്കുന്ന കാലം’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് പോസ്റ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.അഭിഷേക് ശ്രീകുമാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോണി ശശിധരനാണ്.സംഗീതം, അരുണ്‍ മുരളീധരന്‍. വരുന്ന ഓഗസ്റ്റില്‍ ‘വിവാഹ്’ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സെൽവം പൊന്നയ്യൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷംലനാണ് ക്രിയേറ്റീവ് ഡയറക്ടർ.പ്രോജക്ട് ഡിസൈനർ,ഷിജിൽ സിൽവസ്റ്റൻ, പ്രോജക്ട് കോർഡിനേറ്റർ പ്രശോഭ് വിജയൻ,എഡിറ്റർ ഷെറിൽ,സംഗീതം അരുൺ മുരളീധരൻ,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ,മേക്കപ്പ് അനിൽ നെമോം,ആർട്ട് ഡയറക്ടർ അനീഷ് കൊല്ലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ ശരത് സുധൻ,
കൊറിയോഗ്രാഫർ റെക്സ് അൻ്റോണിയോ, സ്റ്റണ്ട് ജാക്കി ജോൺസൺ,ഡിസൈൻ യെല്ലോടൂത്ത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.