സ്പാനിഷ് അർമാദം;ലോക ഫുട്ബോളിന്റെ പുതുയുഗം

പണ്ട് കടലലകളെ കീറിമുറിച്ച് മുന്നേറിയ ‘സ്പാനിഷ് അർമാഡ’ എന്ന നാവികസേനയുടെ യുദ്ധതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ഇത്തവണ സ്പെയിൻ ലോകകപ്പ് കീഴടക്കിയത്. വ്യക്തിഗത മികവുകളേക്കാൾ ടീം വർക്കിന് പ്രാധാന്യം നൽകിയ ലൂയിസ് ഡി ലാ ഫ്യൂവന്തെയുടെ ഈ കുട്ടിപ്പട, തങ്ങളുടെ ഐതിഹാസികമായ പൊസഷൻ ഗെയിമിന് പുതിയ വേഗതയും കൗശലവും നൽകി ടിക്കി ടാക്കയുടെ ഒരു നവീന രൂപം തന്നെ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചു.
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എംബാപ്പെ തുടങ്ങിയ വമ്പൻ പേരുകളിലേക്ക് മറ്റ് ടീമുകളുടെ ലൈംലൈറ്റ് പതിഞ്ഞപ്പോൾ, ലമീൻ യമാൽ എന്ന അദ്ഭുത ബാലൻ ഉണ്ടായിട്ടുപോലും വ്യക്തികൾക്കപ്പുറം ‘ടീം സ്പെയിൻ’ എന്ന ഒറ്റക്കെട്ടായ പേരിൽ തന്നെയാണ് അവർ തിളങ്ങിയത്.

ഫ്രാൻസും പോർച്ചുഗലും ബെൽജിയവുമടങ്ങുന്ന വമ്പന്മാരെ ഓരോന്നായി തോൽപ്പിച്ചും, കലാശപ്പോരിൽ ഡിഫൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പൂർണ്ണമായും അടിച്ചമർത്തിയുമായിരുന്നു അവരുടെ മുന്നേറ്റം.

മൈക്കൽ ജോർദൻ പറഞ്ഞതുപോലെ ‘കളി ജയിക്കാൻ കഴിവു മതി, ടൂർണമെന്റ് ജയിക്കാൻ ടീം വർക്ക് വേണം’ എന്ന ആശയം കളത്തിൽ നൂറു ശതമാനം പ്രാവർത്തികമാക്കിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. യമാലും റോഡ്രിയും മെറീനോയും അടങ്ങുന്ന യുവരാജാക്കന്മാർ ഒന്നിച്ചു പോരടിച്ച് വിജയം കണ്ടതോടെ, സുവർണ്ണ കിരീടം തലയിലണിഞ്ഞ് യമാൽ നിൽക്കുമ്പോൾ ലോക ഫുട്ബോളിൽ പുതിയൊരു സ്പാനിഷ് യുഗത്തിന് കൂടിയാണ് തുടക്കമാകുന്നത്!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.