“സിനിമ സംഘടനയുടെ പ്രശ്‌നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്‌നം പരിഹരിക്കുന്നത്.”-സിനിമാ താരങ്ങൾക്കെതിരെ സന്തോഷ്‌ പണ്ഡിറ്റ്‌

നീറ്റ് പരീക്ഷാ തർക്കങ്ങളിൽ പ്രതികരിച്ച പ്രമുഖ സിനിമാ താരങ്ങൾക്കെതിരെയും ചലച്ചിത്ര മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെയും കടുത്ത വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. സ്വന്തം സിനിമാ സംഘടനയിലെ കുഞ്ഞു പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിവില്ലാത്തവരാണ് രാജ്യത്തെ നീറ്റ് പരീക്ഷാ വിഷയത്തിൽ അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

താരങ്ങളുടെ ഈ ബഹളങ്ങൾക്ക് പിന്നിൽ,
എഫ്.സി.ആർ.എ ഫണ്ട് നിയന്ത്രണങ്ങളോടുള്ള അമർഷമാണോ, അതോ ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ വിഷമമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. പിന്നിൽ പുതിയ സിനിമകളുടെ പ്രൊമോഷനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒപ്പം സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെതിരെയും സന്തോഷ്‌ പണ്ഡിറ്റ് പ്രതികരിച്ചു. സിനിമകളിൽ ലഹരി ഉപയോഗവും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാൻ തയ്യാറാകാത്തവരാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories