പവൻ സദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശം ലോ ഒക താര’യിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. മഹാനടി, സീതാ രാമം, കൽക്കി, ലക്കി ഭാസ്കർ എന്നിവയ്ക്ക് ശേഷം തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുൽഖറിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ അവതരണവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. തിയേറ്റർ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
അതേസമയം, മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ഈ വർഷം ഓണം റിലീസായി എത്തും.





