ബസ് കണ്ടക്ടറില്‍ നിന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറിലേക്കുള്ള
തലൈവരുടെ ജീവിതകഥ ഇനി കാണാം,വായിക്കാം.
ആത്മകഥ എഴുതാനൊരുങ്ങി നടന്‍ രജനികാന്ത്.മകള്‍ സൗന്ദര്യ രജനികാന്ത് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രജനി ആത്മകഥയില്‍ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങള്‍, പോരാട്ടങ്ങള്‍, സങ്കടകരമായ അനുഭവങ്ങള്‍ തുടങ്ങിയവയും പുസ്തകത്തില്‍ ഇടംപിടിക്കും.
നിലവില്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 ആണ് രജനികന്തിന്റെ അപ്കമിംഗ് പ്രോജക്റ്റ്.ഒക്ടോബര്‍ 15 നാണ് തിയേറ്റര്‍ റിലീസ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു.ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.





