വർഷങ്ങൾക്ക് ശേഷം ശാലിനിയും അജിത്തും ഒന്നിക്കുന്നു! പുത്തൻ ചിത്രത്തിന്റെ മാസ് ടൈറ്റിൽ പുറത്ത്!

തമിഴകത്തിന്റെ പ്രിയതാരം അജിത്ത് കുമാറിന്റെ ആരാധകർക്ക് ആവേശം പകരുന്ന വൻ പ്രഖ്യാപനം. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രനുമായി അജിത്ത് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ പുറത്ത്.
‘ഡെയർ ഡെവിൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് അജിത്തും ശാലിനിയും ഒരു ചിത്രത്തിനായി കൈകോർക്കുന്നത്. ശാലിനി അജിത്ത് കുമാർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു മാസ്സ് റൂറൽ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചനകൾ.

അടുത്തിടെ അജിത്തിന്റെ ഉയർന്ന പ്രതിഫലത്തെക്കുറിച്ച് പ്രമുഖ ഫിനാൻസിയർ തിരുപ്പൂർ സുബ്രഹ്മണ്യം നടത്തിയ പ്രസ്താവന വൻ ചർച്ചയായിരുന്നു. 110 മുതൽ 120 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന അജിത്തിന്റെ സിനിമകൾ നിർമ്മിക്കാൻ പ്രമുഖ നിർമ്മാതാക്കൾ മടിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം നിർമ്മാണ സംരംഭത്തിലൊരുങ്ങുന്ന ‘ഡെയർ ഡെവിളുമായി’ അജിത്തും ശാലിനിയും എത്തുന്നത്.അജിത്ത് ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന ഒരു കിടിലൻ മാസ്സ് എന്റർടെയ്‌നർ തന്നെയായിരിക്കും ‘ഡെയർ ഡെവിൾ’.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *