ഫാമിലി എന്റർടെയ്‌നറുകളിലൂടെ കോടിക്കണക്കിന് സിനിമാപ്രേമികളുടെ മനംകവർന്ന കാർത്തി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു.തനി ഒരുവൻ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ മെഗാഹിറ്റുകളുടെ ശില്പിയായ മോഹൻ രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
‘സിങ്കം 2’, ‘സർദാർ’ എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പ്രിൻസ് പിക്ചേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സംവിധായകനെന്ന നിലയിൽ തന്റെ 25 വർഷത്തെ സിനിമാജീവിതം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ രാജ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം.തെന്നിന്ത്യയിലെ മുൻനിര താരങ്ങളും പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.





