‘മഴവില്ലായേ…’ — ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്!

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘മഴവില്ലായേ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം അർമാൻ മാലിക് ആലപിച്ചപ്പോൾ, ഷർഫുവാണ് വരികൾ ഒരുക്കിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഓഗസ്റ്റ് 20ന് ഓണം റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ഐ ആം ഗെയിം’ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *