വിസ്മയിപ്പിച്ച് ‘തുടക്കം’; കളക്ഷൻ കണക്കുകൾ പുറത്ത്

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം ഗംഭീരമാക്കുകയാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 26.82 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്ക’ത്തിനുണ്ട്.

ഒരു കൊച്ചു കുടുംബചിത്രമെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ല ‘തുടക്കം’ എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിസ്മയയുടെ അരങ്ങേറ്റവും ചിത്രത്തിന്റെ പ്രമേയവും ഒരുപോലെ ചർച്ചയാകുമ്പോൾ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *