മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തിൽ ഏഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

യുവതലമുറയിലെ സംവിധായകരും പരിചയസമ്പന്നരുമൊത്തുള്ള ഈ കൂട്ടുകെട്ടുകളിൽ ഏറെ പ്രതീക്ഷയാണുള്ളത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്.

അതേസമയം, മകൾ വിസ്മയ നായികയായ ‘തുടക്കം’ ശേഷം മോഹൻലാലിന്റെ മറ്റൊരു കാമിയോ വേഷവും റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ‘ഖലീഫ’യിൽ മമ്പറയ്ക്കൽ അഹമ്മദാലിയായാണ് മോഹൻലാൽ എത്തുന്നത്. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ജയിലർ 2’വിലെ മാത്യു എന്ന കഥാപാത്രമായും മോഹൻലാലിന്റെ അതിഥി വേഷം പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്.

തരുൺ മൂർത്തിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും ഡിസംബറിൽ റിലീസിനെത്തും. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരാനിരിക്കുന്ന ഈ സിനിമകൾ മലയാള സിനിമയിൽ വീണ്ടും വലിയ പ്രതീക്ഷകളാണ് മോഹൻലാൽ സൃഷ്ടിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *