വിനോദസഞ്ചാരികളുമായി അപകടയാത്ര; ജീപ്പ് പിടിച്ചെടുത്ത് എംവിഡി

വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്ര നടത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപമായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ജീപ്പ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പീരുമേട് ആർ.ടി.ഒ അധികൃതർ നടത്തിയ പരിശോധനയിലാണ് ജീപ്പ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. നിയമലംഘനത്തിന് ഡ്രൈവർക്കെതിരെ തുടർനടപടികളും സ്വീകരിച്ചു.

ശിക്ഷയുടെ ഭാഗമായി വാഹന നിയമങ്ങളെക്കുറിച്ച് വിദഗ്ധ പരിശീലനത്തിൽ പങ്കെടുക്കാനും സാമൂഹിക സേവനം നടത്താനും ഡ്രൈവറോട് നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *