ശബരിമല മണ്ഡലകാലം; മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായില്ല

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ വൈകുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. ടെൻഡർ, ലേലം നടപടികൾ വൈകുന്നതാണ് പ്രധാന തിരിച്ചടി.

ശുചിമുറികളും വിരിപ്പുകളും ശുചീകരിക്കുന്ന നടപടികളും തുടങ്ങിയിട്ടില്ല. സാധാരണ സെപ്റ്റംബർ പകുതിയോടെ 80 ശതമാനം ജോലികളും പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ പല ജോലികളും ടെൻഡർ ക്ഷണിച്ച ഘട്ടത്തിലാണ്.

അരവണയ്ക്കുള്ള ഡപ്പികളും ഫ്ലിപ്പ് ലിഡുകളും ആവശ്യത്തിന് എത്തിയിട്ടില്ല. ഓഗസ്റ്റിൽ എത്തേണ്ട ഡപ്പികൾക്കുള്ള ടെൻഡർ ഇപ്പോഴാണ് നൽകിയിരിക്കുന്നത്. ഒരുക്കങ്ങൾ വൈകുന്നത് തീർഥാടനകാലത്ത് വിശ്വാസികൾക്ക് ദുരിതമാകുമെന്ന ആശങ്ക ശക്തമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *