ഹനീഷ് ദ്വീപുകൾ പിടിച്ച് ഹൂതികൾ; ചെങ്കടലിൽ ആശങ്ക

യമനിലെ തെക്കൻ ചെങ്കടലിലെ തന്ത്രപ്രധാന ഗ്രേറ്റർ, ലെസ്സർ ഹനീഷ് ദ്വീപുകൾ ഹൂതി വിമതർ പിടിച്ചെടുത്തു. സൗദി പിന്തുണയുള്ള സർക്കാർ സൈന്യം പ്രതിരോധം പുനഃസംഘടിപ്പിക്കുന്നതിനിടെയാണ് ഹൂതികളുടെ മുന്നേറ്റം. മോഖ തുറമുഖ നഗരത്തിനും മയ്യുൻ ദ്വീപിനും പിന്നാലെയാണ് ഹനീഷ് ദ്വീപുകളിലും നിയന്ത്രണം നേടിയത്.

സർക്കാർ അനുകൂല സൈനികർ പിൻവാങ്ങിയതോടെയാണ് ഹൂതികൾ ദ്വീപുകളിലെത്തിയത്. ബാബ് അൽ-മന്ദേബിന് സമീപമുള്ള മേഖലയിൽ സ്വാധീനം വർധിപ്പിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. തെക്കൻ ചെങ്കടലിൽ ഹൂതികളുടെ സാന്നിധ്യം കൂടുതൽ ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

അതേസമയം, ഹൂതികളുടെ മുന്നേറ്റം യമനിൽ വീണ്ടും വലിയ സൈനിക ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. ഹൂതികളെ നേരിടാൻ യമൻ സൈന്യം ധുബാബ് മേഖലയിലേക്ക് നീങ്ങുകയാണ്. ചെങ്കടൽ സുരക്ഷാ പ്രശ്‌നത്തിനൊപ്പം രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാകുമോ എന്നതും ആശങ്ക ഉയർത്തുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *