സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുതിയ പോസ്റ്റർ പുറത്ത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൽ അന്ന എന്ന കഥാപാത്രമായാണ് അഭിനയം എത്തുന്നത്.
ജോജു ജോർജ് ചിത്രം ‘പണി’യിലൂടെ ശ്രദ്ധ നേടിയ താരമാണ് അഭിനയം. നേരത്തെ ചിത്രത്തിന്റെ സംഗീതസംവിധായകനായി തെലുങ്ക് സംഗീത സംവിധായകൻ തമനെ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിൽ തമൻ സംഗീതമൊരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷൻ വീഡിയോയും നേരത്തെ ശ്രദ്ധ നേടിയിരുന്നു. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മാസ് ആക്ഷൻ എന്റർടെയ്‌നറായാണ് എത്തുന്നത്.






