ധനുഷും മമ്മൂട്ടിയും നേർക്കുനേർ‘ഒ. എം – ഓപ്പറേഷൻ മോൾ’ ട്രെയ്‌ലർ പുറത്ത്

ധനുഷിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷൻ, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വമ്പൻ സിനിമാറ്റിക് അനുഭവമാണ് ട്രെയ്‌ലർ വാഗ്ദാനം ചെയ്യുന്നത്.

കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഘർഷങ്ങളും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് സൂചന. അധികാരവും നിയമവും അതിജീവനവും തമ്മിലുള്ള പോരാട്ടവും തീവ്രമായ ആക്ഷൻ രംഗങ്ങളും ട്രെയ്‌ലറിന്റെ ആകർഷണമാണ്.ധനുഷിന്റെയും മമ്മൂട്ടിയുടെയും ശക്തമായ കഥാപാത്രാവിഷ്കാരങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ഹൈലൈറ്റ്.

റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥയായ നിത്യ റെഡ്ഡിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥയായാണ് നിത്യയുടെ കഥാപാത്രം. ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി ചിത്രത്തിലുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *