ഐസിസി ഏകദിന റാങ്കിങ്ങിൽ കുതിപ്പുമായി അർഷ്ദീപ് സിങ്; ആദ്യ 20ൽ ഇടംപിടിച്ചു

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 19ആംറാങ്കിലെത്തി. 567 പോയന്റാണ് അർഷ്ദീപിനുള്ളത്. ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേലും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19ആം റാങ്കിലെത്തി. അതേസമയം, കുൽദീപ് യാദവ് എട്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി 15ആം സ്ഥാനത്തായി.

ന്യൂസിലൻഡ് പേസർ മാറ്റ് ഹെന്റിയും റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 12ആംറാങ്കിലെത്തി. ഏകദിന ബൗളർമാരിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് രണ്ടാം സ്ഥാനത്തും പാകിസ്താന്റെ അബ്രാർ അഹമ്മദ്, ഷഹീൻ അഫ്രീദി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. ആദ്യ പത്തിൽ ഇന്ത്യൻ ബൗളർമാരാരും ഇടംപിടിച്ചിട്ടില്ല.

ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ രണ്ടാമതും വിരാട് കോലി മൂന്നാമതുമാണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ രോഹിത് ശർമ ഒരു സ്ഥാനം നഷ്ടപ്പെടുത്തി അഞ്ചാമതായി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories