സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..
ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നുസ്രത്ത് ജഹാന്
25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത് ജഹാന് കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്.
ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നുസ്രത്ത് ജഹാന് ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന് ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് പഠിച്ചിറങ്ങിയതാണ്
നുസ്രത്ത് ജഹാന്.പിന്നീട് ജോലി നേടിയ നുസ്രത്ത് ജഹാന് ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു.
ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്ക്കും ഗുരുക്കന്മാര്ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം.
25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത്ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്.
ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നസ്രത്ത് ജഹാന് ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന് ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് പഠിച്ചിറങ്ങിയതാണ് നസ്രത്ത് ജഹാന്.പിന്നീട് ജോലി നേടിയ നുസ്രത്ത്ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു.