സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ‘ഡോസ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സിജു വിൽസൺ തന്നെ റിലീസ് തീയതി പുറത്തുവിട്ടത്.
ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിൽ എത്തും.
നവാഗതനായ അഭിലാഷ് ആർ. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ, വണ്ടർ മൂഡ്സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് നിർമ്മിക്കുന്നു.
ജഗദീഷ്, അശ്വിൻ കുമാർ,
കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനുചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈം കേസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഡോസ്’ ഒരുങ്ങുന്നത്.
അങ്കിത് ത്രിവേദി കോ-പ്രൊഡ്യൂസറാണ്. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ മാത്യു എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
സാങ്കേതിക പ്രവർത്തകർ: സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് – ശ്യാം ശശിധരൻ, വരികൾ – റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി, ഡി.ഐ – ലിജു പ്രഭാകർ, മേക്കപ്പ് – പ്രണവ് വാസൻ, കോസ്റ്റ്യൂം ഡിസൈൻ – സുൽത്താനാ റസാഖ്.
