‘അർണാബ്’ ചുഴലിക്കാറ്റിൽ ആന്ധ്രയിൽ മൂന്ന് മരണം; 1.8 ലക്ഷം പേർ മാറ്റിപ്പാർപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണാബ്’ ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശിലും യാനം തീരമേഖലയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും ആന്ധ്രയിൽ മൂന്ന് പേർ മരിച്ചു. 31 വീടുകൾ തകർന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതിനെ തുടർന്ന് നിരവധി മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി. ആന്ധ്രയിൽനിന്നും ഒഡീഷയിൽനിന്നുമായി 1.8 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തീരദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശ്രീകാകുളത്ത് 167 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. അന്തർവേദി തീരത്ത് എൻജിൻ തകരാറിലായ ചരക്കുകപ്പൽ തീരത്തടിഞ്ഞു. ചെന്നൈയിലെ എന്നൂരിൽ തിരമാലകൾ റോഡിലേക്ക് അടിച്ചുകയറിയതോടെ വാഹനങ്ങൾ ഒഴുകിപ്പോയി.

ചുഴലിക്കാറ്റിനെ തുടർന്ന് വിമാന, റെയിൽ സർവീസുകളും തടസ്സപ്പെട്ടു. ചെന്നൈയിൽനിന്നുള്ള 12 വിമാനങ്ങളും വിജയവാഡയിലെ 18 സർവീസുകളും റദ്ദാക്കി. കിഴക്കൻ തീരത്ത് 50-ലധികം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് ഝാർഖണ്ഡിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ ചില മേഖലകളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകളും താൽക്കാലികമായി നിർത്തിവച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories