എഴുത്തിൽ നിന്നും സംവിധാനത്തിലേക്ക്; സുനീഷ് വാരനാടിന്റെ കന്നി ചിത്രം ‘ഹ്യൂപ്പു’ അനൗൺസ് ചെയ്തു!

ഇനി വെള്ളിത്തിരയിലെ സംവിധായകരുടെ നിരയിലേക്ക് ഒരു പൊൻതൂവൽ കൂടി..
‘മോഹൻലാൽ’, ‘ഈശോ’, ‘പൊറാട്ട് നാടകം’ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആദ്യമായി സംവിധാന കുപ്പായമണിയുന്നു.

​രണ്ട് കുട്ടികളും ഒരു ദേശാടനപ്പക്ഷിയും തമ്മിലുള്ള വൈകാരികമായ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.തന്റെ സ്വപ്നപദ്ധതിയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെയാണ് സുനീഷ് പങ്കുവെച്ചത്.ചിത്രത്തിന്റെ
​കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
​മലയാളത്തിന്റെ വലിയ ക്യാൻവാസിലേക്ക് പുതിയൊരു ക്രാഫ്റ്റുമായി എത്തുന്ന ‘ഹ്യൂപ്പു’വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *