ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നിന്നാണ് ഈ ദയനീയ ചിത്രം! സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടിയിൽ ഒരു രോഗി വന്നാൽ ഇന്നും ആശ്രയം കാനനപാതകളിലൂടെയുള്ള ചുമപ്പുമാത്രമാണ്.

ഇടമലകുടിയിലെ പാവപ്പെട്ട മനുഷ്യർക്ക് ആശ്വാസമാകേണ്ട ആംബുലൻസ്, ചെറിയൊരു അറ്റകുറ്റപ്പണി പോലും നടത്താതെ വഴിയരികിൽ ഇട്ട് തുരുമ്പെടുപ്പിച്ചു നശിപ്പിക്കുകയാണ് അധികൃതർ. ഇടമലകുടിക്ക് അനുവദിച്ച 3 ആംബുലൻസുകളിൽ രണ്ടെണ്ണവും ഇപ്പോൾ കട്ടപ്പുറത്താണ്.

ടാക്സി വിളിച്ച് ആശുപത്രിയിൽ പോകാൻ സാമ്പത്തികശേഷിയില്ലാത്ത ഇവിടുത്തെ മനുഷ്യർ, അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ചുമന്നുകൊണ്ട് കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയിലാണ്.
അത്യാഹിതങ്ങൾ സംഭവിക്കുന്നതിന് മുൻപ്, കട്ടപ്പുറത്തിരിക്കുന്ന ആംബുലൻസുകൾ നന്നാക്കി സർവീസ് പുനരാരംഭിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം. മനുഷ്യജീവന് വിലകൽപ്പിച്ച്, ഇടമലകുടിയിലെ യാത്രാ-ആരോഗ്യ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ മുന്നോട്ട് വരണം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *