രാജ്യത്ത് വിലക്കയറ്റം ആറു ശതമാനം കടന്നു; ഭക്ഷ്യവിലയും കുതിക്കുന്നു

രാജ്യത്ത് റീട്ടെയിൽ വിലക്കയറ്റം 6.09 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വിലസൂചിക (സി.പി.ഐ.) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം റിസർവ് ബാങ്കിന്റെ ആറ് ശതമാനമെന്ന ഉയർന്ന സഹനപരിധിയും വിലക്കയറ്റം മറികടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന തിരിച്ചടിയായത്. സെപ്റ്റംബറിൽ 7.74 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 8.94 ശതമാനത്തിലെത്തി. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയിലും വലിയ വർധന രേഖപ്പെടുത്തി.

തുടർച്ചയായ അഞ്ചാം മാസമാണ് രാജ്യത്തെ റീട്ടെയിൽ വിലക്കയറ്റം ആർ.ബി.ഐയുടെ നാല് ശതമാനമെന്ന ഇടക്കാല ലക്ഷ്യത്തിന് മുകളിൽ തുടരുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞമാസം പലിശനിരക്കും ഉയർത്തിയിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *