‘ജനനായകന്‍റെ’ കേരളത്തിലെ ആദ്യ ഷോ എപ്പോൾ?; പ്രഖ്യാപനവുമായി വിതരണക്കാര്‍

വന്‍ പ്രതീക്ഷയുണര്‍ത്തുന്ന വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് ദിനമായ ജൂലൈ 23-ന് കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്ന് വിതരണക്കാരായ എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചു.

ആദ്യമായി പൊങ്കല്‍ റിലീസായി ജനുവരി 9-ന് എത്താനിരുന്ന ചിത്രം സെന്‍സര്‍ നടപടികളിലെ കാലതാമസം മൂലം മാറ്റിവെക്കുകയായിരുന്നു. ആറുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി കടന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ അവസാന സിനിമയെന്ന നിലയിലും ചിത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്.

നേരത്തെ കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് അത് 6 മണിയിലേക്ക് മാറ്റിയതായി വിതരണക്കാര്‍ സ്ഥിരീകരിച്ചു. മുന്‍പ് വിജയ്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ വലിയ റിലീസുകള്‍ക്ക് കേരളത്തില്‍ 4 മണി ഷോകള്‍ പതിവായിരുന്നു.

അതേസമയം, വ്യാജ പതിപ്പ് നേരത്തെ പ്രചരിച്ചതും ബോക്‌സ് ഓഫീസിനെ ബാധിക്കുമോയെന്ന ആശങ്ക സിനിമാ മേഖലയിലുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയിനൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *