ബോക്സ് ഓഫീസ് കുലുക്കുമോ ‘ജനനായകൻ’? അഡ്വാൻസ് ബുക്കിംഗിൽ തന്നെ വമ്പൻ തുടക്കം!

ദളപതി വിജയ്‌യുടെ അവസാന ചിത്രമായി എത്തുന്ന ‘ജനനായകൻ’ റിലീസിന് മുമ്പേ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ജൂലൈ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ₹6.7 കോടിയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കൂടാതെ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടും ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്.

വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായി കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന പ്രത്യേകതയും ‘ജനനായകന്’ ഉണ്ട്. അതുകൊണ്ട് തന്നെ റിലീസ് ദിനത്തിൽ ചിത്രം ബോക്സ് ഓഫീസിൽ എത്രത്തോളം കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *