ആരാധകർക്ക് ആശ്വാസം…വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി

വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി നൽകാത്തതിൽ നിരാശയിലാണ്ട ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഒടുവിൽ
ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻ്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *