ഫാഷന്‍, ഫുഡ്,ഫ്രീഡം!കൂടെ ചിപ്‌സും ചില്ലിങ്ങും..യുവത്വത്തിന്റെ ആഘോഷവുമായി മഹാരാജാ ഹോസ്റ്റല്‍ തുറക്കുന്നു…

ഹാഷിമിനും ടീമിനും ശേഷം യുവത്വത്തിന്റെ ഹരമായ അഖില്‍ എന്‍.ആര്‍.ഡി & ടീം ബോക്‌സ് ഓഫീസിലേക്ക്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും മഹാരാജാ ഹോസ്റ്റല്‍. അഖില്‍ എന്‍.ആര്‍.ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ‘മഹാരാജാ ഹോസ്റ്റലിന്റെ’ രസകരമായ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.

ഫാഷന്റെയും ഫ്രീഡത്തിന്റെയും ചിപ്‌സിന്റെയും ചില്ലിങ്ങിന്റെയും ലോകത്തെത്താന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വരുന്ന കൂട്ടുകാരും അവര്‍ ഒപ്പിക്കുന്ന രസകരമായ സംഭവവികാസങ്ങളുമായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്.

ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രാഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍വഹണം നിര്‍വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം & എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം. നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്‌റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *