200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മലയാള സിനിമയിലെ ചരിത്രവിജയമായി മാറിയ വാഴ 2 ഉള്‍പ്പെടെ തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.മെയ് 8 അര്‍ധരാത്രി മുതല്‍ വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ചിത്രങ്ങള്‍ ഒരു മേഖാ ട്രീറ്റാണ് സിനിമാ പ്രേക്ഷകര്‍ക്കായി ഒ.ടി.ടി റിലീസിലൂടെ ഒരുക്കുന്നത്.
വാഴ 2 – മലയാളം ജിയോ ഹോട്ട്സ്റ്റാര്‍,മോഹിനിയാട്ടം-മലയാളം-നെറ്റ്ഫ്‌ളിക്‌സ്,ഡകോയിറ്റ്- തെലുങ്ക്- പ്രൈം വീഡിയോ,സാത്താന്‍ ദ ഡാര്‍ക്ക്- തമിഴ്- പ്രൈം വീഡിയോ,ഓ ബട്ടര്‍ഫ്‌ളൈ- തമിഴ്- സണ്‍നെക്സ്റ്റ്,ലവ് മോക്ക്ടെയില്‍- കന്നട- സീ, സൂപ്പര്‍ ഹിറ്റ്- കന്നട- സണ്‍നെക്സ്റ്റ് എന്നീ ഏഴ് ചിത്രങ്ങളാണ് റിലീസ് ചെയ്തത്.
2024-ലെ സൂപ്പര്‍ഹിറ്റുകളുടെ രണ്ടാം ഭാഗങ്ങളായ വാഴ 2, മോഹിനിയാട്ടം എന്നിവയുടെ ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകര്‍. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാഴ 2ന് മികച്ച പ്രേക്ഷക പിന്തുണ നേടാന്‍ സാധിച്ചിരുന്നു. വാഴയുടെ കുതിപ്പിനിടയിലും തിയേറ്ററുകളില്‍ നിന്ന് മാത്രം 32 കോടിയിലധികം നേടി സ്വന്തം ഇടം കണ്ടെത്താന്‍ മോഹിനിയാട്ടത്തിനും കഴിഞ്ഞു.ആദ്യ ഭാഗങ്ങളെ കടത്തിവെട്ടുന്ന ദൃശ്യാനുഭവമാണ് ഈ രണ്ട് ചിത്രങ്ങളും സമ്മാനിച്ചത്.





