പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാകളിൽ പീഡിപ്പിച്ച കേസ്; ഒന്നാംപ്രതി എസ്.ഐ.ടി. കസ്റ്റഡിയിൽ

പതിനാറുകാരിയായ ആന്ധ്ര സ്വദേശിനിയെ വിവിധ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി നാഗലക്ഷ്മിയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കസ്റ്റഡിയിൽ വാങ്ങി. ആന്ധ്രാപ്രദേശിലെ പാലസമുദ്രം സ്വദേശിനിയായ ഇവരെ വെള്ളിയാഴ്ച തെളിവെടുപ്പിനായി കോവളത്തെ ആയുർകേരള, ഡ്രീംസ് എന്നീ സ്പാകളിൽ എത്തിക്കും.

നാഗലക്ഷ്മിയും രണ്ടാം ഭർത്താവായ തെലങ്കാന സ്വദേശി ജെല്ലാഗോപിയും ചേർന്നാണ് പെൺകുട്ടിയെ കോവളം, ചൊവ്വാര-ചപ്പാത്ത്, തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലെ സ്പാകൾ എന്നിവിടങ്ങളിൽ എത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോവളത്തെ സ്പാകളിൽവെച്ച് നിഷാന്തും സജിത്ത്കുമാറും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നിഷാന്തിനും സജിത്ത്കുമാറിനുമെതിരേ മനുഷ്യക്കടത്ത്, പീഡനത്തിന് കൂട്ടുനിൽക്കൽ എന്നീ കുറ്റങ്ങൾക്കൊപ്പം പോക്സോ വകുപ്പുകളും ചുമത്തി. സ്പാകളിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ചന്ദ്രകുമാർ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *