​ഹൊററും ഫാന്റസിയും ചേർന്നൊരു ചിരിപ്പൂരം; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന ‘മോഹനവള്ളി’ ചിത്രീകരണം തുടങ്ങി

​നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് പിടിച്ചത് വെറും വള്ളിയല്ല, ഒരൊന്നൊന്നര ‘മോഹനവള്ളി’യാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്കഴിക്കാനായി നടത്തുന്ന രസകരമായ ശ്രമങ്ങളുമാണ് ചിത്രം. ‘മോഹനവള്ളി’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
​ജെ സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ സംവിധായകൻ ഉമേഷ്‌ എസ്. നായറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീസ് നെടുമങ്ങാടിനൊപ്പം ബൈജു സന്തോഷ്, രക്ഷ ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *