‘ഹരിവരാസന’ത്തിന്റെ സംഗീതയാത്രയിൽ നന്ദഗോവിന്ദം ഭജൻസും

സംഗീതവും ഭക്തിയും കോർത്തിണക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ ഭാഗമാകാൻ തെന്നിന്ത്യയിലെ പ്രശസ്ത സംഗീതസംഘമായ നന്ദഗോവിന്ദം ഭജൻസും. ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിൽ അഭിനയിക്കുന്നതിനൊപ്പം ആലാപനവും നിർവഹിച്ചാണ് സംഘം ചിത്രത്തിന്റെ സംഗീതയാത്രയിൽ പങ്കുചേരുന്നത്. സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

നന്ദഗോവിന്ദം ഭജൻസിന്റെ സാന്നിധ്യം ചിത്രത്തിന്റെ സംഗീതത്തിന് കൂടുതൽ മിഴിവേകുമെന്നാണ് പ്രതീക്ഷ. സംഗീതവും ഭക്തിയും ആത്മീയതയും ഒരുമിക്കുന്ന ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കും ചടങ്ങിൽ സൗജന്യമായി പങ്കെടുക്കാം.

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ‘ഹരിവരാസനം’ ജനുവരി 15ന് തിയേറ്ററുകളിലെത്തും. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ആസ്വാദനാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *