“20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്; അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു” — നയൻതാര

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനിടെ സംവിധായികയുമായുള്ള തന്റെ പഴയ ബന്ധം ഓർത്തെടുത്ത് നയൻതാര. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് താനും ഗീതുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും, അന്ന് ഗീതു തികച്ചും വ്യത്യസ്തയായിരുന്നുവെന്നും നയൻതാര പറഞ്ഞു.

വലിയ താരനിരയുള്ള ചിത്രമായതിനാൽ ആദ്യം ‘ടോക്സിക്’ സ്വീകരിക്കുന്നതിൽ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെന്നും നയൻതാര വ്യക്തമാക്കി. എന്നാൽ ഗീതുവിനോട് നേരിട്ട് കഥ കേട്ടതോടെ തീരുമാനം മാറി. “ഇത്രയും കാലം നമ്മൾ കാണാതെ പോയൊരു മികച്ച സംവിധായികയാണ് ഗീതു” എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ.

സെറ്റിലെ ഓരോ താരങ്ങളുടെയും വിഷമഘട്ടങ്ങളിൽ കൂടെനിന്ന് അവരെ കരുതലോടെ നയിക്കാൻ ഗീതുവിന് സാധിച്ചെന്നും നയൻതാര കൂട്ടിച്ചേർത്തു. 2005ൽ പുറത്തിറങ്ങിയ ‘രാപ്പകൽ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. യഷ് നായകനാകുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *