വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോ അതോ പുതിയ സിനിമയുടെ പ്രൊമോഷനോ? നസ്രിയ പങ്കുവെച്ച ‘റെഡ് ഫ്ലാഗ്’ പോസ്റ്റ് വൈറൽ

നടി നസ്രിയ നസീം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. “റെഡ് ഫ്ലാഗുകൾക്ക്പിന്നാലെ ഓടുന്ന കാളയുടെ അവസ്ഥയെക്കുറിച്ച് ഞാൻ മുൻപ് ആലോചിക്കാറുണ്ടായിരുന്നു,എന്നാൽ ഇപ്പോൾ ഞാനും അത് തന്നെയാണ് ചെയ്യുന്നത്” എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്.

സാധാരണയായി ജീവിതത്തിലോ ബന്ധങ്ങളിലോ ഉള്ള മോശം സ്വഭാവങ്ങളെയും അപകടങ്ങളെയും സൂചിപ്പിക്കാനാണ് സോഷ്യൽ മീഡിയയിൽ ‘റെഡ് ഫ്ലാഗ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച ഈ വരികൾ കണ്ട് നസ്രിയയുടെ വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവെച്ച ഒരു പ്രൊമോഷൻ പോസ്റ്റ് മാത്രമാണിതെന്നാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *