പരിവാഹൻ പോർട്ടലിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷകൾ തടസ്സപ്പെടുന്നത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രേഖകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷകരിൽനിന്ന് ആവശ്യമായ രേഖകൾ നേരിട്ട് സ്വീകരിക്കാനാണ് നിർദേശം.
അപേക്ഷകൾക്ക് സ്വയമേവ അംഗീകാരം നൽകുന്ന സംവിധാനത്തിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണം. ഇ-സൈൻ ചെയ്ത രേഖകളിൽ മാറ്റം വരുത്താൻ കഴിയാത്തതും നടപടികൾ വൈകിപ്പിക്കുന്നുണ്ട്. ഓഫീസിലെത്താൻ കഴിയാത്തവർക്ക് ഇ-മെയിൽ വഴിയും രേഖകൾ അയക്കാം.
ലഭിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് അപേക്ഷകൾ പരിശോധിക്കണം. തടസ്സത്തിന്റെ കാരണവും രേഖപ്പെടുത്തണം. ഉടമസ്ഥാവകാശ കൈമാറ്റത്തിലെ കാലതാമസം പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.






